Debate Super prime time

കിഫ്ബിയിലെ കരട്

പിണറായി സര്‍ക്കാര്‍ സിഎജിയുമായി അങ്കം കുറിച്ചിരിക്കുന്നു. കിഫ്ബി പദ്ധതികളെക്കുറിച്ചുള്ള സിഎജിയുടെ കരട് റിപ്പോര്‍ട്ടിനെ ചൊല്ലി കൊമ്പ്‌കോര്‍ത്ത് ധനമന്ത്രി തോമസ് ഐസക്കും പ്രതിപക്ഷനേതാവും രമേശ് ചെന്നിത്തലയും ഇന്നും രംഗത്തെത്തി. അങ്ങനെ പടിവാതില്‍ക്കല്‍ തെരഞ്ഞെടുപ്പ് എത്തിനില്‍ക്കെ അങ്കത്തട്ടായി മാറുകയാണ് സിഎജി റിപ്പോര്‍ട്ട്. ലൈഫ് പദ്ധതിയുടെ രേഖകള്‍ ഇഡി ചോദിച്ചപ്പോള്‍, കണക്കുകള്‍ ചോദിക്കാന്‍ സിഎജി വരട്ടെ എന്ന് പറഞ്ഞ സര്‍ക്കാരിന് ഇപ്പോള്‍ മനംമാറ്റം ആണ്. എങ്കിലും സകല പദ്ധതികളുടെയും ഫണ്ടുകള്‍ക്കുള്ള അക്ഷയപാത്രമായ കിഫ്ബിയുടെ കഴുത്തിന് പിടിക്കുമ്പോള്‍ സര്‍ക്കാരിനാകെ ശ്വാസംമുട്ടുകയാണ്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ഡോ. മാത്യു കുഴല്‍നാടന്‍, ടി വി രാജേഷ്, എസ് സുരേഷ്, ഡോ.എസ് പി രാജേഷ് എന്നിവര്‍.