Debate Super prime time

ഇ.ഡി ചോദ്യമുനമ്പില്‍ ബിനീഷ്

ബിനീഷ് കോടിയേരി ഇ.ഡിയുടെ ചോദ്യ മുനമ്പിലാണ്. ഒന്നും രണ്ടുമല്ല എട്ടുമണിക്കൂറും കഴിഞ്ഞും ആ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ഹാജരാകാന്‍ സാവകാശം വേണമെന്ന് ഇ.ഡിയോട് അഭ്യര്‍ത്ഥിക്കുന്നുണ്ട് ബിനീഷ്. ആവശ്യം ആറ് നാള്‍ സാവകാശം. പറ്റില്ലെന്ന് ഇ.ഡി. ഇത്രനാളും പി കെ ഫിറോസും പ്രതിപക്ഷവും ഉന്നയിക്കുന്ന ആരോപണങ്ങളായിരുന്നുവെങ്കില്‍ ഇന്ന് എട്ട് മണിക്കൂറിലധികം സമയം ഇ.ഡിയുടെ മേശക്കിപ്പുറമിരുന്ന് ബിനീഷിന് മറുപടി പറയേണ്ടി വരുന്നെങ്കില്‍ അതിനൊരു സ്ഥിരീകരണ സ്വഭാവമുണ്ട്. തിരുവനന്തപുരത്തെ ഒരു യുഎഎഫ്എക്‌സ് സൊല്യുഷന്‍സ്, പങ്കാളികളില്‍ ഒരാളായ അബ്ദുല്‍ ലത്തീഫുമായുള്ള ബന്ധം. ദക്ഷിണേന്ത്യന്‍ യുവതയെ എംഡിഎംഎയിലും എല്‍എസ്ഡിയിലും പേരറിയാത്ത അസംഖ്യം മയക്കുമരുന്നുകളിലും കുളിപ്പിച്ച് കിടത്താന്‍ ഒരുമ്പെട്ടിറങ്ങിയ അനിഖയുടെ സംഘത്തിലെ അനൂപ് മുഹമ്മദുമായുള്ള ബന്ധം, വെറും ബന്ധമല്ല, മാസം 75-ും 85-ും തവണ ഫോണില്‍ നിരന്തരം ദീര്‍ഘനേരം സംസാരിക്കുന്ന ആത്മസൗഹൃദം, ബിക്യാപിറ്റല്‍ ഫിനാന്‍സ്, ബി ക്യാപിറ്റല്‍ ഫൊറെക്‌സ് കമ്പനി. ബിനീഷിനോട് എണ്ണിയെണ്ണി ചോദിക്കാന്‍ ഇ.ഡിക്ക് ചോദ്യങ്ങളുണ്ട്. എല്ലാം വെറുമൊരു സൗഹൃദം എന്ന ബിനീഷിന്റെ മറുപടി മതിയാകുമോ അവിടെ പിടിച്ചുനില്‍ക്കാന്‍ എന്നത് കാത്തിരുന്ന് കാണണം. ഒരു ദൂഷിത വലയത്തിന്റെ സുരക്ഷിതപാളി പൊട്ടിച്ചുകടക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ്ടക്കം അന്വേഷണ സംഘങ്ങള്‍. ആ വലയത്തില്‍ ബിനീഷ് ഒരു കണ്ണിയാണോയെന്നാണ് അറിയേണ്ടത്. ബിനീഷും സ്വര്‍ണ്ണക്കുരുക്കിലോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- വി.വി രാജേഷ്, ജ്യോതികുമാര്‍ ചാമക്കാല, അഡ്വ എ ജയശങ്കര്‍, ഡോ. പ്രേംകുമാര്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.