ആരാണ് അക്രമികള്‍?
ഇന്നലെ ഗാസിപൂര്‍, ഇന്ന് സിംഘുവും തിക്രിയും...സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് മുന്നോട്ടുപോക്ക് ദുഷ്കരമാവുകയാണ്. ഗാസിപൂരില്‍ സമരക്കാരെ ഒഴിപ്പിക്കാനെത്തിയത് യു.പി പോലീസെങ്കില്‍ സിംഘുവില്‍ 100-ഒാളം വരുന്ന ആള്‍ക്കൂട്ടം. അവര്‍ ആര്‍എസ്എസുകാരെന്ന് സമരക്കാര്‍ പറയുമ്പോള്‍ നാട്ടുകാരെന്ന് ബിജെപി പറയുന്നു. നവംബര്‍ 26-ന് ശേഷം സമാധാനപരമായ സമരം മാത്രം കണ്ട സിംഘുവില്‍ പക്ഷേ ഇന്ന് ഉച്ചയ്ക്ക് ഒരു മണിമുതല്‍ കണ്ടത് സംഘര്‍ഷം മാത്രമാണ്. കര്‍ഷകരുടെ അടുത്തേക്ക് ബാരിക്കേഡ് മറികടന്ന് എത്തിയ സംഘം ടെന്റുകള്‍ തകര്‍ത്തു. പിന്നീട് കണ്ടത് പരസ്പരമുള്ള കല്ലേറ്, പോലീസിന്റെ ലാത്തിച്ചാര്‍ജ്, കണ്ണീര് വാതകപ്രയോഗം. പതിവുവിട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ കൂടി തേടാന്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയും പ്രതിപക്ഷം കര്‍ഷകര്‍ക്കൊപ്പം ചേരുമ്പോള്‍ കര്‍ഷക പ്രക്ഷോഭം ഇനിയെങ്ങോട്ട്. ആരാണ് അക്രമികള്‍? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്.പങ്കെടുക്കുന്നവര്‍: ബിനോയ് വിശ്വം , പി.ടി.ജോണ്‍, രാധികാനായര്‍, ബി.ഗോപാലകൃഷ്ണന് എന്നിവര്‍.