Debate Super prime time

സര്‍ക്കാരിനെ പൂട്ടാനോ ഇഡിയുടെ വരവ്?

ശിവശങ്കര്‍ ഒരു താഴാണ്. അന്വേഷണങ്ങളുടെ താക്കോലിട്ട് തുറന്നാല്‍ എത്തിപ്പെടുക, വിവാദങ്ങളുടെ നിലവറയിലാണ്. ആ നിലവറയിലേക്ക് കടന്ന് സര്‍ക്കാരിന്റെ കഴുത്തിന് കുരുക്കിടാന്‍ പാകത്തില്‍, നാല് പദ്ധതികളില്‍ കൈ വെച്ചിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ്. കെ ഫോണ്‍, ഇ മൊബിലിറ്റി, ഡൗണ്‍ടൗണ്‍, സ്മാര്‍ട് സിറ്റി, എന്നിങ്ങനെ, ശിവശങ്കറിന്റെ അത്യുത്സാഹത്തില്‍ നടത്തുന്ന പദ്ധതികളിലേക്കാണ് ഇഡി കടന്നു കയറുന്നത്. അതോടെ വ്യക്തികളുടെ അഴിമതി എന്നതില്‍ നിന്ന് സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് അന്വേഷണം തുളച്ചുകയറുകയാണ്. ഇതുപോലെ ലൈഫ് കേസില്‍ വ്യക്തികളെ വിട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സിബിഐ പ്രതിയാക്കിയപ്പോഴാണ്, സര്‍ക്കാര്‍ ഹാലിളകി ഹൈക്കോടതിയിലേക്ക് പോയത്. അപ്പോള്‍ ഇഡിക്ക് എതിരെ ഇനി സര്‍ക്കാര്‍ എന്ത് ചെയ്യും. എല്ലാം ശിവശങ്കര്‍ എന്ന വഞ്ചകവ്യക്തിയുടെ കൈത്തെറ്റുകള്‍ മാത്രമാണോ. അതോ ഇഡി കേന്ദ്രത്തിന്റെ കയ്യിലെ കളിപ്പാട്ടമായി ചെണ്ട കൊട്ടുകയാണോ. സര്‍ക്കാരിനെ പൂട്ടാനോ ഇഡിയുടെ വരവ് ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ഡോ. വി.ശിവദാസന്‍, ജോസഫ് വാഴയ്ക്കന്‍, ജോര്‍ജ് കുര്യന്‍, അഡ്വ.ജയശങ്കര്‍ എന്നിവര്‍.