Debate Super prime time

അടിതെറ്റിയത് എങ്ങനെ?

നാടിനെ നടുക്കിയ ദുരന്തങ്ങള്‍ക്ക് നടുവിലാണ് നാം. രാജമലയില്‍ മലയിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 27 ആയി. കരിപ്പൂരില്‍ ജീവന്‍ നഷ്ടപ്പെട്ടത് അഞ്ചുവയസില്‍ താഴെ പ്രായമുള്ള നാല് കുഞ്ഞുങ്ങളടക്കം 18 പേര്‍ക്കാണ്. വിമാനം പറത്തിയ ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠെ 27 തവണ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറക്കിയ പൈലറ്റാണ്. എയര്‍ഫോഴ്‌സ് പൈലറ്റായി വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച 59 കാരന്‍. സാധാരണ ഗതിയില്‍ ആരും രക്ഷപ്പെടില്ല എന്ന് കാഴ്ചയില്‍ തോന്നുന്ന ദുരന്തത്തില്‍ 149 രക്ഷപ്പെട്ടു എന്നത് തന്നെ വലിയ ഭാഗ്യം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയ കരുണയുള്ള മനുഷ്യരെ കേരളം മുഴുവന്‍ കണ്ടു. ടേബിള്‍ ടോപ് റണ്‍വെയിലെ അപകടസാഹചര്യം നേരത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്തത് 3000 അടി മുന്നിലാണ്. റണ്‍വെയിലെ വഴുക്കല്‍ അപകടത്തിനിടയാക്കിയെന്ന് കേന്ദ്രമന്ത്രി പറയുന്നു. റണ്‍വെയില്‍ വെളിച്ചവും കുറവായിരുന്നു. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- വി മുരളീധരന്‍, മനോജ് കെ ദാസ്, ജുനൈദ്, ഫസല്‍, ക്യാപ്റ്റന്‍ സാം ടി സാമുവല്‍, എം കെ മുനീര്‍, ഭരത് ഭൂഷണ്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.