Debate Super prime time

ഫാത്തിമമാരെ ഇല്ലതാക്കുന്നത് ആര്?

മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ മലയാളി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വീട്ടുകാര്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മാനസിക സമ്മര്‍ദ്ദത്തില്‍ ആത്മഹത്യ ചെയ്‌തെന്ന രീതിയില്‍ നിസാരമായി ഈ മിടുമിടുക്കിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്ന തമിഴ്‌നാട് പോലീസ് ഇനിയെങ്കിലും സത്യം കണ്ടെത്തുമോ. മികവില്‍ മികച്ച ഉന്നത് വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ ജീവിതം അവസാനിപ്പിക്കുന്നതിന് പിന്നിലെ മാനസിക സമ്മര്‍ദ്ദത്തില്‍ അധ്യാപകരും പങ്കാളികളോ? ഫാത്തിമയുടെ മരണത്തിലും സംശയ നിഴലിലുള്ളത് സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകനാണ്. ഫാത്തിമമാരെ ഇല്ലാതാക്കുന്നത് ആര്? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: അബ്ദുള്‍ ലത്തീഫ്, ഷൈന്‍ ദേവ്, എം ഷാജര്‍ഖാന്‍, സി ആര്‍ നീലകണ്ഠന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.