രാജ്യത്തിന് മഹാപ്രതിരോധം
ഒരു മഹാമാരിക്കെതിരെ രാജ്യം പ്രതിരോധ കവചമണിഞ്ഞുതുടങ്ങിയ ദിവസമാണ്. ചുരുങ്ങിയ കാലയവളവില്‍ രാജ്യം സ്വന്തമായി വികസിപ്പിച്ചെടുത്ത രണ്ട് കോവിഡ് വാക്സിനുകള്‍ വിസ്തൃതവും വൈവിധ്യപൂര്‍ണ്ണവും ജനനിബിഡവുമായ ഒരു മഹാരാജ്യത്തിലെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള യജ്ഞത്തിനാണ് തുടക്കം. പുതുവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പുതിയ പ്രതീക്ഷകള്‍. നേരം പുലരുകയും സൂര്യന് സര്വതേജസ്സോടെ ഉദിക്കുകയും കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും. നാം കൊറോണയ്ക്ക് എതിരെ പോരാടി വിജയിക്കുകയും ആനന്ദം നിറഞ്ഞ പുലരിയെ തിരികെ എത്തിക്കുകയും ചെയ്യും. ഇന്നലെ ധനമന്ത്രി വായിച്ച പാലക്കാട്ടെ മിടുക്കിക്കുട്ടി സ്നേഹയുടെ വരികളോടെ നമുക്ക് തുടങ്ങാം. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ഡോ സതീശന് ബാലസുബ്രഹ്മണ്യം, ഡോ ഇന്ദു, ഡോ അല്‍ത്താഫ്, ഡോ സൗമ്യ സരിന് എന്നിവര്‍.
സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.