Debate Super prime time

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അയ്യപ്പ വിശ്വാസമോ മുഖ്യ അജണ്ട?

മണ്ഡല മകരവിളക്ക് അവസാനിച്ചതോടെ ശബരിമല വിഷയത്തില്‍ ബിജെപി സമരം അവസാനിപ്പിച്ചു. ബിജെപി സമരം ലക്ഷ്യം കാണാതെ പോയെങ്കിലും ശബരിമല കര്‍മസമിതി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് അണിനിരത്തിയത് പതിനായിരക്കണക്കിന് അയ്യപ്പ ഭക്തരെയാണ്. മാതാ അമൃതാനന്ദമയിയെ സംഗമ വേദിയില്‍ എത്തിച്ച് കരുത്ത് കാട്ടാനും കര്‍മസമിതിക്ക് കഴിഞ്ഞു. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനത്തിന് അൃമാനന്ദമയി തയ്യാറായില്ലെങ്കിലും സ്വാമി ചിദാനന്ദപുരിയും ടി പി സെന്‍കുമാറും മുഖ്യമന്ത്രിയിലേക്കാണ് വിരല്‍ ചൂണ്ടിയത്. ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ വിശ്വാസ സംരക്ഷണത്തിന് രാഷ്ട്രീയ നിറം കൂട്ടുവാനുള്ള നീക്കം സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. അയ്യപ്പ വിശ്വാസമോ മുഖ്യ അജണ്ട? പങ്കെടുക്കുന്നവര്‍- എം സ്വരാജ്, എം ലിജു, പൃഥ്വിപാല്‍ എന്നിവര്‍.