Debate Super prime time

അടവോ ആശുപത്രിവാസം?

പാലാരിവട്ടം എന്ന പകൽക്കൊള്ളയ്ക്ക് പിന്നിൽ പ്രവർത്തിച്ച മുൻ മന്ത്രിയും പിടിയിൽ. എം.സി.കമറുദ്ദീന് പിന്നാലെ വി.കെ.ഇബ്രാഹിം കുഞ്ഞാണ് ഇന്ന് അറസ്റ്റിലായത്. അതും ആശുപത്രിയിൽ കയറിയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇബ്രാഹിംകു‍ഞ്ഞിന് തീരെ വയ്യെന്നാണ് പറയുന്നത്. അറസ്റ്റ് നടക്കാൻ പോകുന്നെന്ന് മുൻകൂട്ടി അറിഞ്ഞെന്ന് കുഞ്ഞാലിക്കുട്ടി ഇന്നു പറഞ്ഞു. അപ്പോൾ മുൻമന്ത്രിയുടെ വയ്യായ്കയും മുൻകൂട്ടിയുള്ള നീക്കമാണെന്ന സംശയം ന്യായം. പകൽക്കൊള്ളയ്ക്ക് ചൂട്ടുപിടിച്ചവർ എന്തെങ്കിലും പരിഗണന അർഹിക്കുന്നുണ്ടോ. അടവോ ആശുപത്രിവാസം എന്നാണ് സൂപ്പർ പ്രൈംടൈം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: അബ്ദുറഹ്മാൻ രണ്ടത്താണി, കെ.കെ.രാഗേഷ്, സി.ആർ.നീലകണ്ഠൻ എന്നിവർ.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 8.30 വരെ.