Debate Super prime time

സര്‍ക്കാരും അന്വേഷണത്തിലേക്കോ?

കോവിഡ് വിവരങ്ങള്‍ വിശദീകരിക്കുന്ന വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി ഒരു കാര്യം അസന്നിഗ്ധമായി വ്യക്തമാക്കി. ഇനി എന്‍ഐഎ അന്വേഷണം എന്റെ ഓഫീസിലേയ്ക്ക് എത്തുന്നുണ്ടോ. എത്തട്ടെ. പറയുന്നത് പിണറായി വിജയനാണ്. കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടുന്നുണ്ടോ. അത് മുഖ്യമന്ത്രിയുടെ ഓഫീസിനു മുകളില്‍ ഘനീഭവിച്ചു നില്‍ക്കാനിരിക്കുന്നോ. എന്നാല്‍ ആ സാധ്യത മുഖ്യമന്ത്രിതന്നെ തള്ളിക്കളയുന്നില്ല. എന്‍ഐഎ അന്വേഷണം സ്വര്‍ണവേട്ടയില്‍ നിന്ന് രാഷ്ട്രീയ വേട്ടയിലേയ്ക്കു നീങ്ങിയേക്കാമെന്ന വലിയൊരു സൂചനയാണ് കേരളത്തിന്റെ സര്‍വശക്തനായ അധികാര കേന്ദ്രം തന്നെ തള്ളിക്കളയാത്തത്. വിവാദ വിഷയങ്ങളില്‍ ആഭ്യന്തര അന്വേഷണത്തിലേയ്ക്ക് സര്‍ക്കാര്‍ കടക്കുന്നു. വ്യാജസര്‍ട്ടിഫിക്കറ്റുമായി സ്വപ്ന നേടിയ നിയമനം ചീഫ് സെക്രട്ടറിയും ധനവകുപ്പിലെ സെക്രട്ടറിയും പരിശോധിക്കും. ശിവശങ്കറിന്റെ കാര്യമോ. വിശ്വസ്തനായിരുന്ന സെക്രട്ടറിക്കെതിരെ വസ്തുതകളൊന്നും പുറത്തു വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്വപ്നയ്ക്ക് സര്‍ക്കാരിനെയും പറ്റിക്കാന്‍ ഇടവരുത്തിയ െ്രെപസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനും ക്ലീന്‍ ചിറ്റില്ല. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. സര്‍ക്കാരും അന്വേഷണത്തിലേക്കോ? പങ്കെടുക്കുന്നവര്‍- എ.എ.റഹീം, ജ്യോതികുമാര്‍ ചാമക്കാല, ബി.ഗോപാലകൃഷ്ണന്‍, സുഭാഷ് ബാബു എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.