Debate Super prime time

ആപത്തിന്റെ വക്കിലോ നമ്മള്‍?

സംസ്ഥാനത്ത് ഒരു ദിവസം കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആദ്യമായി 100 കടന്നു. 111 പേര്‍ക്കാണ് ഇന്ന് കോവിഡ്-19. 50 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 48. സമ്പര്‍ക്കത്തിലൂടെ 10 പേര്‍. ബാക്കി മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍. സമൂഹ വ്യാപനം ഇല്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചെങ്കിലും ഈയാഴ്ചത്തെ കണക്കുകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. അതിനിടെയാണ് ആരാധനാലയങ്ങള്‍ തുറക്കാനുള്ള തീരുമാനം. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാനും അനുമതി. ചൊവ്വാഴ്ച മുതല്‍ ഈ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ആപത്തിന്റെ വക്കിലോ നമ്മള്‍ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- എബ്രഹാം വര്‍ഗീസ്, ഡോ.മുഹമ്മദ് അഷീല്‍, ജെ ആര്‍ പദ്മകുമാര്‍, വി.കെ ശ്രീകണ്ഠന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.