Debate Super prime time

ലൈഫ് സിബിഐയുടെ കൈയിലോ?

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് ഇനി സിബിഐ അന്വേഷിക്കും. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് തടിയൂരാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന് മണിക്കൂറുകളുടെ ആയുസേ ഉണ്ടായുള്ളൂ. വിദേശ സഹായ നിയന്ത്രണ നിയമം എഫ്‌സിആര്‍എ ലംഘിച്ചോ എന്ന പരിശോധന സിബിഐ തുടങ്ങി. വടക്കാഞ്ചേരി ഫ്ലാറ്റിന്റെ പണി നടത്തുന്ന നിര്‍മാണ കമ്പനിയായ യൂണിടാക്കിന്റെ ഉടമ സന്തോഷ് ഈപ്പനെ പ്രതിയാക്കിയാണ് സിബിഐ എഫ്‌ഐആര്‍എ എടുത്തത്. യുഎഇ റെഡ് ക്രസന്റും നിര്‍മാണ കമ്പനിയുമായുള്ള നേരിട്ടുള്ള ഇടപാടെന്ന പറഞ്ഞ് തുടങ്ങിയ സര്‍ക്കാരിന് ലൈഫിലെ വിശദീകരമണല്ലാം പിഴയ്ക്കുകയാണോ. കമ്മീഷന്‍ കാര്യം പകല്‍ പോലെ തെളിഞ്ഞതോടെയാണ് വൈകിയാണെങ്കിലും വിജിലന്‍സിനെ ഏല്‍പ്പിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്. എന്നാല്‍ വിദേശ സഹായ നിയന്ത്രണ ചട്ട ലംഘനത്തിന് വിജിലന്‍സിന് എന്ത് കാര്യം എന്ന ആക്ഷേപം ഉയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ലൈഫ് സിബിഐയുടെ കയ്യിലെത്തി. കേന്ദ്ര ഏജന്‍സികള്‍ ചുറ്റിനും പിടിമുറുക്കുമ്പോള്‍ ലൈഫിലെ പുറത്തുവരാനുള്ള ദുരൂഹതകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയല്ലേ. രാഷ്ട്രീയ പ്രേരിതം എന്ന് പറഞ്ഞ് അന്വേഷണത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് കഴിയുമോ. ലൈഫ് സിബിഐയുടെ കൈയിലോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ജ്യോതികുമാര്‍ ചാമക്കാല, വി വി രാജേഷ്, മുഹമ്മദ് റിയാസ് എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.