Debate Super prime time

നീരജ് പറയുന്നതോ നേര്?

മലയാള സിനിമയില്‍ ഒരു കുപ്പിഗ്ലാസ്-സ്റ്റീല്‍ ഗ്ലാസ് വിവേചനം നിലനില്‍ക്കുന്നുണ്ടോ. നടന്‍ നീരജ് മാധവിന്റെ ഫേസ്ബുക്ക് കുറിപ്പാണ് നമ്മുടെ സിനിമാ ലോകത്തില്‍ നിലനില്‍ക്കുന്ന നീതികേടിനെപ്പറ്റി പറയുന്നത്. സിനിമയില്‍ ചില അലിഖിത നിയമങ്ങളുണ്ടെന്ന് ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞിട്ടുണ്ടെന്നു സൂചിപ്പിച്ചാണ് നീരജ് സ്വന്തം ദുരനുഭവം വെളിപ്പെടുത്തുന്നത്. സീനിയര്‍ നടന് കുപ്പിഗ്ലാസില്‍ ചായ. ബാക്കിയുള്ളവര്‍ക്ക് സ്റ്റീല്‍ഗ്ലാസില്‍ ചായ. അവിടെ നിന്നു തുടങ്ങുന്നു സിനിമയിലെ വേര്‍തിരിവുകളെന്നാണ് നീരജ് തുറന്നു പറയുന്നത്. സുശാന്ത് സിംഗ് രജ്പുത്തിന്റെ ദാരുണാന്ത്യത്തിനു പിന്നാലെയാണ് നീരജിന്റെ കുറിപ്പ് പ്രത്യക്ഷപ്പെടുന്നതെന്ന പ്രത്യേകതയുമുണ്ട്. നടന്‍ ഹരീഷ് പേരടിയും നീരജിനെപ്പോലെ തന്നെ പ്രതികരിച്ചിട്ടുണ്ട്. കോവിഡ് വരും മുമ്പുതന്നെ മലയാള സിനിമയില്‍ നടമാടിവന്ന സാമൂഹ്യ അകലത്തെക്കുറിച്ചാണ് പേരടി പറയുന്നത്. തിലകനെയും വിനയനെയും പറ്റിയാണ് പേരടിയുടെ പരാമര്‍ശം. നീരജിന്റെ കുറിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സിനിമാ സംഘടനകള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ആരെയെങ്കിലും ചൂണ്ടിക്കാട്ടാന്‍ നീരജിനെ നിര്‍ബന്ധിക്കലാണോ പ്രശ്‌നത്തിന്റെ പരിഹാരം. ഏതെങ്കിലും വ്യക്തികളെക്കുറിച്ചെന്നതിനേക്കാള്‍ നിലനില്‍ക്കുന്ന ഒരു പ്രവണതയെക്കുറിച്ചല്ലേ നീരജും ഹരീഷും മനസു തുറന്നത്. പറയുന്നവരെ പ്രതിക്കൂട്ടിലാക്കിയാല്‍ പരിഹാരമാകുമോ. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. നീരജ് പറയുന്നതോ നേര്? പങ്കെടുക്കുന്നവര്‍- സന്തോഷ് കീഴാറ്റൂര്‍, എം.എ.നിഷാദ്, ഡോ.ബിജു, വിനു കിരിയത്ത്, ജോസഫ്.സി.മാത്യു, വിനയന്‍, കെ.ബി.ഗണേഷ്‌കുമാര്‍, ഭാഗ്യലക്ഷ്മി എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.