കിറ്റിന് പകരമോ യുഡിഎഫ് വക 6000
അധികാരത്തില്‍ വന്നാല്‍ കുറഞ്ഞ വരമാനം മാസം 6000 രൂപ ഉറപ്പ് വരുത്തുമെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് സമ്മീശ്ര പ്രതികരണം. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പില്‍ തോറ്റതോടെ വെറുതയായ പദ്ധതി ഇടത് സര്‍ക്കാരിന്റെ സൗജന്യ കിറ്റിനെ നേരിടാനുള്ള സൂത്രപണിയെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വാര്‍ഷിക വരുമാനം 72,000 രൂപ ഉറപ്പ് വരുത്തുന്ന പദ്ധതി കിറ്റോ സാമൂഹ്യ സുരക്ഷാ പെന്‍ഷനോ പോലല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കുന്ന പദ്ധതി തൊഴിലുറപ്പ് പദ്ധതി പോലെ ചരിത്രപരമാണെന്നാണ് യുഡിഎഫ് വാദം. കിറ്റിന് പകരമോ യുഡിഎഫ് വക 6000 എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ജ്യോതികുമാര്‍ ചാമക്കാല, ആന്റണി രാജു, ബി ഗോപാലകൃഷ്ണന് എന്നിവര്‍.
സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.