Debate Super prime time

പിണറായി യുദ്ധമുഖത്തേയ്‌ക്കോ?

കേന്ദ്ര ഏജന്‍സികളെ ഇതാദ്യമായി മുഖ്യമന്ത്രി തള്ളിപ്പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ട ഏജന്‍സികള്‍ അതില്‍നിന്നെല്ലാം വ്യതിചലിക്കുമ്പോള്‍ എവിടെ നീതി എന്ന ചോദ്യം ഉയരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ നിര്‍വഹണാധികാരത്തെ ചോദ്യം ചെയ്യുകയാണ് ചില ഏജന്‍സികളും ഉദ്യോഗസ്ഥരും. സര്‍ക്കാരിനെ കുറ്റവാളിയെപ്പോലെ കാണുകയാണ് അവര്‍. സര്‍ക്കാര്‍ പദ്ധതികളുടെ ഫയലുകള്‍ ഇങ്ങു കൊണ്ടുവാ എന്നു പറയാന്‍ അവര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെഫോണ്‍ പദ്ധതി നടപ്പാക്കിയിരിക്കുമെന്ന് സ്വരത്തില്‍ പറഞ്ഞ മുഖ്യമന്ത്രി, സര്‍ക്കാരിന്റെ നിര്‍വഹണാധികാരം ആരുടെ മുന്നിലും അടിയറ വെയ്ക്കുന്ന പ്രശ്‌നമില്ലെന്നും വ്യക്തമാക്കി. പിണറായി യുദ്ധമുഖത്തേയ്‌ക്കോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എന്‍.എന്‍.കൃഷ്ണദാസ്, പി.സി.വിഷ്ണുനാഥ്, എം.ടി.രമേശ്, സി.ആര്‍.നീലകണ്ഠന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.