Debate Super prime time

പാവങ്ങളുടെ പ്രധാനമന്ത്രിയോ?

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്തു. കോവിഡ് മഹാമാരി തുടങ്ങിയ ശേഷം ഇത് ആറാം തവണയാണ് പ്രധാനമന്ത്രി രാഷ്ട്രത്തോട് സംസാരിക്കുന്നത്. പ്രധാനമന്ത്രി പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ വ്യക്തമായി. കോവിഡുമല്ല, ചൈനയുമല്ല പ്രധാനമന്ത്രിക്ക് പറയാനുണ്ടായിരുന്നത്. രാജ്യത്തെ പാവങ്ങളെപ്പറ്റിയായിരുന്നു. അവര്‍ പട്ടിണി കിടന്നു കൂടാ എന്ന പ്രഖ്യാപനമാണ് പ്രധാനമന്ത്രിയില്‍ നിന്നു വന്നത്. കോവിഡിനോട് രാജ്യം പൊരുതുന്നു. ചൈനയോടും പൊരുതാന്‍ തയാര്‍. എന്നാല്‍ അതിനേക്കാളൊക്കെ പ്രധാനം പട്ടിണി നീക്കലാണെന്ന സന്ദേശമോ. ലോകത്ത് മറ്റേതെങ്കിലും രാജ്യം സ്വന്തം പൗരന്മാരോട് സമാനമായ കരുതല്‍ സമീപനം സ്വീകരിച്ചിട്ടുണ്ടോ. പാവങ്ങളോടുള്ള പരിഗണനയ്ക്കപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള തന്ത്രപരമായ നീക്കം മാത്രമാണോ ഇത്തരം പ്രഖ്യാപനങ്ങള്‍. പ്രഖ്യാപനങ്ങളിലൂടെ പാവങ്ങളുടെ പ്രിയങ്കരനായി പ്രധാനമന്ത്രിയുടെ പ്രതിച്ഛായ മാറുമോ. മോദിയുടെ മുന്നേറ്റത്തെ പ്രതിരോധിക്കാനാകാതെ പ്രതിപക്ഷം പകച്ചു നില്‍ക്കുമോ. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജോര്‍ജ് കുര്യന്‍, എ.എം.ആരിഫ്, ജെ.എസ്.അടൂര്‍, സി.എസ്.ഷൈജുമോന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.