Debate Super prime time

ഐസക്കിന് എത്തിക്‌സ് കുരുക്കോ?

തോമസ് ഐസക്കിന് പുതിയ തലവേദന സമ്മാനിച്ച് സ്പീക്കര്‍. സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ടെന്ന അവകാശലംഘന പരാതിയില്‍ മറ്റന്നാള്‍ ധനമന്ത്രി എത്തിക്‌സ് കമ്മറ്റി മുമ്പാകെ ഹാജരാകണം. ഇതാദ്യമായാണ് ഒരു മന്ത്രി കമ്മറ്റിക്കു മുന്നില്‍ ഹാജരാകേണ്ടി വരുന്നത്. സ്പീക്കറുടെ ഇന്നത്തെ തീരുമാനം സ്വാഭാവിക നടപടിക്രമം മാത്രമാണോ. അതോ ഇന്നലെ വരെ കത്തിനിന്ന വിവാദത്തിന്റെ നിഴലാട്ടമുണ്ടോ. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും വളയം വിട്ടു ചാടുന്ന ഐസക്കിനുള്ള മുന്നറിയിപ്പോ സ്പീക്കറിലൂടെ വരുന്ന അസാധാരണ നടപടി. ഐസക്കിന് എത്തിക്‌സ് കുരുക്കോ?എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: രാജു എബ്രഹാം,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എസ്.സുരേഷ് എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 8.30 വരെ.