Debate Super prime time

കര്‍ണാടകയില്‍ കോടതി കുരുക്കിയതാരെ?

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ സമയപരിധിയില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു. സുപ്രീംകോടതി വിധിക്കെതിരെ കോണ്‍ഗ്രസ്. ഇത് കൂട്ടക്കൂറുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. കര്‍ണാടകയില്‍ കോടതി കുരുക്കിയതാരെ? പങ്കെടുക്കുന്നവര്‍ ഡോ സെബാസ്റ്റിയന്‍ പോള്‍, വിവി രാജേഷ്, എന്‍ പി ചെക്കുട്ടി, ജെ ജോണ്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.