Debate Super prime time

ബജറ്റ്: ബദലോ ബഡായിയോ?

ക്ഷേമത്തിലും തൊഴിലിലും ഊന്നി തോമസ് ഐസകിന്റെ പന്ത്രണ്ടാം ബജറ്റ്. ധനമന്ത്രിയുടെ ഭാഷയില്‍ കോവിഡ് പ്രതിസന്ധിയെ സാധ്യതകളാക്കുന്ന ബജറ്റ്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ നീക്കാന്‍ ഐസക് വിഭാവനം ചെയ്ത വിപുലമായ പദ്ധതിയുടെ സാധ്യതകള്‍ എത്രത്തോളമാണ്. ഏറ്റവുമധികം അഭ്യസ്തവിദ്യരായ സ്ത്രീകളുള്ള കേരളത്തില്‍ അവര്‍ക്ക് വീട്ടിലിരുന്ന് ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമില്‍ തൊഴില്‍ സാധ്യമാക്കും എന്ന പ്രഖ്യാപനം പ്രതീക്ഷ ഉയര്‍ത്തുന്നതാണ്. കര്‍ഷകര്‍, പ്രവാസികള്‍, മത്സ്യത്തൊഴിലാളിള്‍, എന്നിവര്‍ക്കൊക്കെയുള്ള പ്രഖ്യാപനങ്ങളുണ്ട്. പക്ഷേ പ്രതീക്ഷയോടെ നിന്ന ചെറുകിട വ്യവസായികള്‍ക്ക് നിരാശയുണ്ട്. ഐസകിന്റേത് യാഥാര്‍ഥ്യബോധമില്ലാത്ത ബഡായി ബജറ്റാണ് എന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറയുന്നത്. നേരത്തെ പ്രഖ്യാപിച്ച നടപ്പാവാത്ത പദ്ധതികള്‍ ചെന്നിത്തല എണ്ണി എണ്ണി പറയുന്നു. സൂപ്പര്‍ െ്രെപം ടൈമില്‍ ധനമന്ത്രി തോമസ് ഐസക് തന്നെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനെത്തുന്നു. ഒപ്പം മാതൃഭൂമി ന്യൂസില്‍ ഇന്നലെ പ്രതിപക്ഷ ബജറ്റ് അവതരിപ്പിച്ച വി.ഡി സതീശന്‍ എം എല്‍ എയും. ബദലോ ബഡായിയോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യന്നു. പങ്കെടുക്കുന്നവര്‍- ഡോ. തോമസ് ഐസക്, വി ഡി സതീശന്‍ എംഎല്‍എ, ഡോ. ഡി ഷൈജുമോന്‍, ഡോ. കെ എന്‍ ഹരിലാല്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.