Debate Super prime time

കോതമംഗലം ചെറിയപള്ളി തര്‍ക്കം രൂക്ഷം; ശബരിമലയ്ക്ക് പിന്നാലെ സര്‍ക്കാര്‍ സഭാകുരുക്കിലോ

പള്ളിക്കുമുന്നിലെ പൊറാട്ടുനാടകം രണ്ടാം ദിവസവും തുടര്‍ന്നു. കോടതിവിധിയുടെ ബലത്തില്‍ കോതമംഗലം ചെറിയപള്ളിയില്‍ കുര്‍ബാന നടത്താനെത്തിയ ഓര്‍ത്തഡോക്‌സ് വൈദികന്‍ തോമസ് പോള്‍ റമ്പാനെ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന കളക്ടറുടെ കണ്ടെത്തലില്‍ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നു. ക്ഷമ ബലഹീനതയായി കാണരുതെന്നും നീതി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ മുന്നറിയിപ്പ് നല്‍കി. ശബരിമലയ്ക്ക് പിന്നാലെ സര്‍ക്കാര്‍ സഭാകുരുക്കിലോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. തോമസ് പോള്‍ റമ്പാന്‍, ഫാദര്‍ ജോര്‍ജ് പെരുമ്പയക്കയത്ത്, കുര്യന്‍ മാത്യു, രാജു എബ്രഹാം എം.എല്‍.എ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.