Debate Super prime time

കെഎസ്ആര്‍ടിസി പ്രതിസന്ധിയിലോ, എംപാനലില്ലെങ്കില്‍ വണ്ടി ഓടില്ലേ?

എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസുകള്‍ ഇന്നും മുടങ്ങി. എംപാനല്‍ കണ്ടക്ടര്‍മാര്‍ നീതിതേടി സെക്രട്ടേറിയറ്റിലേക്ക് ലോംഗ് മാര്‍ച്ച് തുടങ്ങി. പിഎസ്‌സി വഴി നിയമനം കിട്ടിയവരോട് നാളെ രാവിലെ തിരുവനന്തപുരത്ത് എത്താനാണ് നിര്‍ദേശം. വലിയ പരിശീലനം ഒന്നും ഇല്ലാതെ ഇവരെ രണ്ടാഴ്ചക്കുള്ളില്‍ ബസുകളില്‍ കണ്ടക്ടര്‍ പണിക്ക് വിടും. മറഞ്ഞിരുന്ന 800 റോളം കണ്ടക്ടര്‍മാരെ കണ്ടെത്തി ജോലിക്ക് വരാന്‍ നിര്‍ദേശിച്ചെന്ന തച്ചങ്കരിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത് എംപാനല്‍ ജീവനക്കാരെ പണിയെടുപ്പിച്ച് കെഎസ്ആര്‍ടിസിയില്‍ നടത്തിക്കൊണ്ടിരുന്ന ഡ്യൂട്ടി തട്ടിപ്പിന്റെ രഹസ്യമല്ലേ. എംപാനലില്ലെങ്കില്‍ വണ്ടി ഓടില്ലേ? പങ്കെടുക്കുന്നവര്‍- ആനത്തലവട്ടം ആനന്ദന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അഡ്വക്കേറ്റ് മുഹമ്മദ് ഷാ, ദിനേശ്ബാബു, ടോമിന്‍ ജെ തച്ചങ്കരി എന്നിവര്‍.