Debate Super prime time

ഉത്തരം മുട്ടിക്കുന്ന കത്തോ?

ലൈഫ് പദ്ധതി വിവാദത്തില്‍ സര്‍ക്കാരിന്റെ പ്രധാന വാദം പൊളിഞ്ഞു. യൂണിടാക്കുമായി ഒരു ബന്ധവുമില്ലെന്നാണ് സര്‍ക്കാരും പാര്‍ട്ടിയും ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ലൈഫ് മിഷന്‍ സിഇഒയുടെ കത്ത് പുറത്തു വന്നത് സര്‍ക്കാരിനേറ്റ കനത്ത പ്രഹരമായി. മുഖ്യമന്ത്രി പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. 2019 ജൂലൈ 11-നാണ് റഡ്ക്രസന്റും ലൈഫ് മിഷനുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. പിന്നെയൊന്നും സര്‍ക്കാരിന് അറിയില്ലെന്നായിരുന്നു നിലപാട്. എന്നാല്‍ തൊട്ടടുത്ത മാസം, അതായത് 2019 ഓഗസ്റ്റ് 26-ന് യു.വി.ജോസ് റഡ് ക്രസന്റിന് കത്തയച്ചു. കത്തിന്റെ പകര്‍പ്പ് യൂണിടാക്കിനും കൊടുത്തു. ഒരു ബന്ധവും ഇല്ലാഞ്ഞിട്ടാണോ യൂണിടാക്കിന് ലൈഫ് മിഷന്‍ കത്തയച്ചത്. കേട്ടതിനേക്കാള്‍ വലിയ കോഴ കൊടുക്കല്‍ നടന്നെന്ന് ചാനല്‍ ചര്‍ച്ചയില്‍ ഉത്സാഹത്തോടെ പറയുന്ന ധനമന്ത്രി. അതുതന്നെ എട്ടുദിക്കും കേള്‍ക്കെ വിളിച്ചു പറയുന്ന നിയമമന്ത്രി. പാവങ്ങളുടെ പേരില്‍ പല കീശകളിലേയ്ക്ക് പണം കൈമറിയാന്‍ കാരണമായ കത്തിനെക്കുറിച്ചു കൂടി അവര്‍ പ്രതികരിക്കുമോ. കത്ത് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവര്‍ ഉത്തരം പറയുമോ. സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ഷിജു ഖാന്‍, പി കെ ഫിറോസ്, വി വി രാജേഷ്, ശ്രീജിത് പണിക്കര്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.