Debate Super prime time

തിരിച്ചുവരവിന്റെ വഴിയേത്?

ഇരുപതാം തീയതിക്കു ശേഷം ഇളവുകള്‍ ഉണ്ടാകും. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗരേഖ പുറത്തു വന്നു. മാര്‍ഗരേഖ ചര്‍ച്ച ചെയ്യാന്‍ നാളെ മന്ത്രിസഭ യോഗം ചേരുന്നുണ്ട്. നിയന്ത്രണങ്ങള്‍ക്കു പകരം ഇളവുകള്‍ ചര്‍ച്ച ചെയ്തു തുടങ്ങുമ്പോള്‍ സര്‍ക്കാര്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്. അടച്ചിടലിനെ തുടര്‍ന്ന് വ്യാപാരമേഖലയും നിര്‍മാണ മേഖലയും പൂര്‍ണമായും സ്തംഭനാവസ്ഥയിലാണ്. ഈ മേഖലയിലെ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ എങ്ങനെ വേണം സമീപിക്കാന്‍. വ്യാപാരനിര്‍മാണ മേഖകളെ പ്രതിനിധീകരിച്ച് മൂന്ന് പ്രമുഖര്‍ ഇന്ന് സൂപ്പര്‍ പ്രൈം ടൈമില്‍ അതിഥികളായി പങ്കെടുക്കുന്നു. ടി.എസ്.പട്ടാഭിരാമന്‍, നവാസ് മീരാന്‍, എസ്.എന്‍.രഘുചന്ദ്രന്‍നായര്‍ എന്നിവരും ഒപ്പം മന്ത്രി വി.എസ്.സുനില്‍കുമാര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.