Debate Super prime time

'രാഷ്ട്രീയ ധാര്‍മ്മികത' എതിരാളികള്‍ക്ക് മാത്രമുള്ളതോ?

ഏതെങ്കിലും ഉദ്യോഗസ്ഥരോ പാര്‍ട്ടിക്ക് പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ അതിന്റെ ഭവിഷ്യത്ത് നേരിടുക തന്നെ വേണം. ഇത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പാര്‍ട്ടി നേതൃത്വത്തിലുള്ളവരുടെ ഉറ്റബന്ധുക്കള്‍ക്കും ബാധകമാണ്. സിപിഎമ്മിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് സമുചിതമായി തിരുത്തും എന്നതില്‍ സംശയമില്ല. ബെംഗലുരുവില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിയും കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും ഇ.ഡിയുടെ ചോദ്യങ്ങളെ നേരിടുമ്പോള്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഇട്ട ഫേസ്ബുക്ക് പോസ്റ്റിലെ വരികളാണിത്. സമൂഹത്തിന്റെ തെറ്റായ സ്വാധീനത്തില്‍ പെട്ടുപോകുന്ന മക്കളെ പാര്‍ട്ടി സംരക്ഷിക്കുന്നുണ്ടോ എന്നതാണ് പ്രധാനം, ബിനീഷിനെതിരായ ആക്ഷേപങ്ങള്‍ തെളിയട്ടെ എന്ന് എസ്.ആര്‍.പിയും പറയുന്നു. 'രാഷ്ട്രീയ ധാര്‍മ്മികത' എതിരാളികള്‍ക്ക് മാത്രമുള്ളതോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എന്‍.എന്‍. കൃഷ്ണദാസ്, ഷിബു ബേബി ജോണ്‍, പ്രകാശ് ബാബു, ഡോ. ആസാദ് എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.