കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തിന് പിന്നിലെന്ത്?
ഉമ്മന്‍ചാണ്ടിയത് മുളയിലേ നുള്ളിയെങ്കിലും അത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. പുതുപ്പള്ളി വിട്ട് ഉമ്മന്‍ചാണ്ടി നേമത്തേക്കോ വട്ടിയൂര്‍ക്കാവിലേക്കോ എന്ന വാര്‍ത്തയോട് പുതുപ്പള്ളിയില്‍ ഞാന്‍ അലിഞ്ഞുചേര്ന്നവനെന്നും ആജീവനാന്തം അവിടെതന്നെയെന്നും ഉമ്മന്‍ചാണ്ടി. ഞങ്ങളുടെ ഗുജറാത്താണ് നേമം എന്നാണ് നിങ്ങളുടെ ഊറ്റം കൊള്ളലെങ്കില് ആ വെല്ലുവിളി ഏറ്റെടുക്കാനാണ് തീരുമാനമെന്ന് മുല്ലപ്പള്ളി പിന്നെയും പറയുന്നു. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ മത്സരിച്ചാലുമില്ലെങ്കിലും നേമത്തേക്ക് വന്നാലുമില്ലെങ്കിലും ഇന്നത്തെ വാര്‍ത്തയുടെ കേന്ദ്രം ഉമ്മന്‍ചാണ്ടിയാണ്. സോളാര്‍ സിബിഐയ്ക്ക് വിട്ടപ്പോഴും അതിനുമുമ്പ് പത്തംഗസമിതിയുടെ അദ്ധ്യക്ഷനായി ഉമ്മന്‍ചാണ്ടി വന്നപ്പോഴൊക്കെ വാര്‍ത്തയുടെ മധ്യത്തില്‍ ഉമ്മന്‍ചാണ്ടിയാണ്. കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തിന് പിന്നിലെന്ത്? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ഷിജു ഖാന്, മാത്യു കുഴല്നാടന്, സന്ദീപ് വാര്യര്‍, എന്‍.പി.ചെക്കൂട്ടി എന്നിവര്‍.