50-ലെ അഗ്നി
ഡല്‍ഹിയില്‍ ഇന്ന് താപനില 3.2 ഡിഗ്രി സെല്‍ഷ്യസാണ്. മജ്ജമരവിക്കുന്ന ശീതക്കാറ്റില്‍ അവിടെയൊരു സഹനസമരം ഇന്ന് 50 നാള് പൂര്‍ത്തിയാക്കുന്നു. സിംഗുവിലും തിക്രിയിലും മരവിച്ചു മരിച്ചവരുടെ എണ്ണം അറുപതിന് മുകളിലാണ്. വിറങ്ങലിച്ച് മരിച്ചവര്‍ക്ക് കൂട്ട് അമര്‍ജീത് സിംഗിനെ പോലെ ജീവന് കൊടുത്ത രക്തസാക്ഷികള്‍. ഉലയാതെ, ഉടയാതെ, ചിതറാതെ ഒരു ഹിമാലയം കണക്കെ അതിജീവന സമരം അമ്പതാം നാള്. 50-ലെ അഗ്നി എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എന്‍ എന്‍ കൃഷ്ണദാസ്, കെ വി ബിജു, ശ്രീജിത്ത് പണിക്കര്‍, എസ് സുരേഷ് എന്നിവര്‍.
സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.