Debate Super prime time

സ്പീക്കർക്കെതിരായ പ്രമേയം കെട്ടുകഥയോ?

സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരായ ആരോപണങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ കിട്ടിയ അവസരം പ്രതിപക്ഷം വിനിയോഗിച്ചു. സ്പീക്കറെ ഡയസിൽ നിന്ന് താഴെയിറക്കി അഗംങ്ങൾക്കൊപ്പം ഇരുത്തി നടത്തിയ കുറ്റവിചാരണയിൽ ഡോളർ കടത്തും നിയമസഭയിലെ ധൂർത്തും നിക്ഷ്പക്ഷതയില്ലായ്മയും പ്രതിപക്ഷം ഉന്നയിച്ചു. എന്നാൽ സ്പീക്കർക്കെതിരായ കുറ്റമെന്തെന്ന് ആവർത്തിച്ച ഭരണപക്ഷാംഗങ്ങൾ പ്രതിപക്ഷം ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ പരാജയപ്പെട്ടതായും വാദിച്ചു. സ്പീക്കർ നിയമസഭയുടെ അന്തസിന് മങ്ങലേൽപ്പിച്ചെന്ന് പൊതുജനത്തെ ബോധ്യപ്പെടുത്താൻ അവിശ്വാസ പ്രമേയത്തിന് കഴിഞ്ഞെന്ന് പ്രതിപക്ഷം. പ്രതിപക്ഷ ആരോപണങ്ങൾക്ക് എണ്ണി എണ്ണി മറുപടി നൽകിയ സ്പീക്കർ നിയമസഭ ഈ വിഷയം ചർച്ച ചെയ്തതിൽ അഭിമാനമുണ്ടെന്നും അറിയിച്ചു. സ്പീക്കറുടെ ഡയസിൽ നിന്ന് ഇറങ്ങിവന്ന് മറുപടി നൽകിയതിനാൽ പ്രതിപക്ഷ നേതാവിന് രാഷ്ട്രീയമായി മറുപടി നൽകാനും സ്പീക്കർക്കായി. സ്പീക്കർക്കെതിരായ പ്രമേയം കെട്ടുകഥയോ ഈ വിഷയമാണ് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: എ എൻ ഷംസീർ, പി കെ ഫിറോസ്, പി ആർ ശിവശങ്കർ എന്നിവർ.