Debate Super prime time

കാക്കിയില്‍ കാവി പടരുന്നത് കാണുന്നുണ്ടോ?

നവോത്ഥാനനായകരും നവോത്ഥാന വിരുദ്ധരും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ്. കണ്ണൂരില്‍ മാത്രമല്ല, പാലക്കാട്ട്, അടൂരില്‍, നെടുമങ്ങാട്ട്, നെയ്യാറ്റിന്‍കരയില്‍ ബോംബേറും വെട്ടും. ഡിജിപിയുടെ നിര്‍ദേശം കേള്‍ക്കാത്ത എസ്.പിമാര്‍. മിഠായിത്തെരുവില്‍ ക്ഷേത്രത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തപ്പോള്‍ മുസ്ലീം ആരാധനാലയങ്ങള്‍ തകര്‍ക്കുമെന്ന് വെല്ലുവിളിച്ച അക്രമികളെ വെറുതെ വിട്ട പോലീസുകാര്‍. നെടുമങ്ങാട് പോലീസ് സ്‌റ്റേഷനുനേരെ ബോംബെറിഞ്ഞ ആര്‍എസ്എസ് പ്രചാരക് പ്രവീണിനെ പിടികൂടാത്ത പോലീസുകാര്‍, ഇതാണ് കേരളത്തിന്റെ കാക്കിചിത്രം. പക്ഷേ അപ്പോഴും പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. നാടുകത്തുന്ന സാഹചര്യത്തില്‍ കേന്ദ്രം സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടിയിരിക്കുന്നു. ആഭ്യന്തരവകുപ്പ് വന്‍ പരാജയമെന്ന് പ്രതിപക്ഷ നേതാവ് പറയുമ്പോള്‍ സൂപ്പര്‍ െ്രെപം ടൈം ഇന്ന് ചോദിക്കുന്ന ഒറ്റച്ചോദ്യമിതാണ്. കാക്കിയില്‍ കാവി പടരുന്നത് കാണുന്നുണ്ടോ? പങ്കെടുക്കുന്നവര്‍- മുഹമ്മദ് റിയാസ്, ജ്യോതികുമാര്‍ ചാമക്കാല, സി പി സുഗതന്‍ എന്നിവര്‍.