അങ്കത്തിന് അണിയറയൊരുക്കം
നിയമസഭാ തിരഞ്ഞെടുപ്പിന് അങ്കത്തട്ട് ഒരുങ്ങുകയാണ്. ആവനാഴി നിറച്ച് അങ്കത്തിന് ഒരുങ്ങുകയാണ് മുന്നണികള്‍. പഴുതുകളടച്ചും പണിക്കുറ്റം തീര്‍ത്തും മുന്നണിയെ സജ്ജമാക്കുന്ന തത്രപ്പാടിലാണ് എല്‍ഡിഎഫും യുഡിഎഫും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂട്ടുകൂടി കൈപൊള്ളിയ വെല്‍ഫെയര്‍ കോണ്‍ഗ്രസ് സഖ്യം വേര്‍പിരിഞ്ഞു. ഇടതിനും വലതിനും ഇടയില്‍ ആടിക്കളിക്കുകയാണ് എന്‍സിപി. പി സി ജോര്‍ജ് ഇത്തവണ യുഡിഎഫിലേക്ക് ചാഞ്ഞ് നില്‍ക്കുകയാണ്. പിസി തോമസിനും വലത്തേക്കാണ് വലിവ്. അതായത് നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാന്‍ രണ്ടു മാസം തികച്ചില്ലാത്ത ഈ ഘട്ടത്തില്‍ എല്‍ഡിഎഫിലും യുഡിഎഫിലും അണിയറയൊരുക്കം ശക്തമാക്കുകയാണ്. സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ജ്യോതികുമാര്‍ ചാമക്കാല, റസാഖ് പാലേരി, എന്‍ ലാല്‍ കുമാര്‍, കെ ജെ ജോസ് മോന് എന്നിവര്‍.