പ്രതികള്‍ക്ക് മാത്രമുള്ള ശിക്ഷയോ?
ദൈവം ഇറങ്ങി വരികയും ദൈവം ശിക്ഷിക്കുകയും ചെയ്തു. ദൈവമായിട്ടാണ് ജഡ്ജി ഇരുന്നത്. ദൈവമായിട്ടാണ് അടയ്ക്കാ രാജു വന്നത്. അഭയാ കേസിലെ വിധി ദിവസം കോടതി വളപ്പില്‍ നിന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞ വാക്കുകളാണിത്. 28 വര്‍ഷത്തിനു ശേഷം അഭയയ്ക്ക് നീതി കിട്ടിയിരിക്കുന്നു. ജോമോന്റെ നിയമ യുദ്ധത്തിനും. ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കുമുള്ള ശിക്ഷ കോടതി നാളെ പ്രഖ്യാപിക്കും. സഭയ്ക്ക് ഇന്നും മൗനം. സഭയ്ക്കുള്ള ശിക്ഷകൂടിയാണോ ഇന്നുണ്ടായത്. പ്രതികള്‍ക്ക് മാത്രമുള്ള ശിക്ഷയോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: റോയ് മാത്യു, വര്‍ഗീസ് പി തോമസ്, ലാലി ഇളപ്പുംകല്, സണ്ണി ചെറിയാന്, ബെറ്റിമോള്‍ മാത്യു, അഡ്വ. പി.പി ജോസഫ് എന്നിവര്‍.
സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 8.30 വരെ.