Debate Super prime time

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് വിദ്വേഷ പ്രചാരണമോ?

തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്ത ലീഗിനെ ആക്രമിക്കല്‍ സിപിഎം തുടരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതിരിക്കാന്‍ പ്രതിരോധവുമായി കോണ്‍ഗ്രസും. പാണക്കാട് പോയി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയത് മതമൗലിക വാദികളോടുള്ള കൂട്ടുകെട്ട് വിപുലീകരിക്കുന്നതിനാണെന്ന് എ വിജയരാഘവന്‍ വ്യാഖ്യാനിച്ചതാണ് കോണ്‍ഗ്രസ് നേതാക്കളെ പ്രകോപിപിച്ചത്. ഘടകകക്ഷി നേതാക്കളുമായി കാണുന്നത് പോലും വര്‍ഗീയതയായി കാണുന്നതിനെയാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. തമിഴ്‌നാട്ടില്‍ ഇതേ മുസ്ലിംലീഗിനൊപ്പം മുന്നണിയില്‍ നില്‍ക്കാന്‍ സിപിഎമ്മിന് മടിയില്ലല്ലോ എന്നും ചെന്നിത്തല. തമിഴ്‌നാട്ടില്‍ ലീഗിന്റെ മുന്നണിയിലല്ല ഡിഎംകെ മുന്നണിയിലാണ് സിപിഎം എന്ന് വിജയരാഘവന്റെ മറുപടി. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് വിദ്വേഷ പ്രചാരണമോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എ എ റഹീം, എന്‍ ഷംസുദ്ദീന്‍, പി ആര്‍ ശിവശങ്കര്‍, ആര്‍ വി രാജേഷ്.