Debate Super prime time

ശബ്ദരേഖ ആരുടെ തിരക്കഥ?

കേട്ടത് സാക്ഷാല്‍ സ്വപ്നയുടെ ശബ്ദം തന്നെയാണ്. അറിയാനുള്ളത്, ഇത്രയും ഗുരുതരമായ കേസുകളില്‍ പെട്ട് അകത്തുകിടക്കുന്ന ഒരു തട്ടിപ്പുകാരിയുടെ ഈ ശബ്ദം എങ്ങനെ പുറത്തുവന്നു എന്നതാണ്. സ്വപ്ന സുരേഷ് പറഞ്ഞത് സത്യമാണെങ്കില്‍, തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിക്ക് എതിരെ വ്യാജമൊഴി നല്‍കാന്‍ ഒരു അന്വേഷണ ഏജന്‍സി നിര്‍ബന്ധിക്കുന്നുവെങ്കില്‍, മാപ്പുസാക്ഷികളിലൂടെ ഒരു മനസ്സാക്ഷിയുമില്ലാതെ ഭരണസംവിധാനങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഒരു അന്വേഷണ ഏജന്‍സി തയ്യാറെടുക്കുന്നുവെങ്കില്‍ അത് അതീവ ഗുരുതരമാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ പേര് പറയാന്‍ ഇതേ ഇഡി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ശിവശങ്കര്‍ പറഞ്ഞതാണ്. സ്വപ്നയുടെ ശബ്ദരേഖ പുറത്തുവരുന്നത് മുഖ്യമന്ത്രിയെ രക്ഷിച്ചെടുത്താനുള്ള സിപിഎം തിരക്കഥ എന്ന് ബിജെപിയും കോണ്‍ഗ്രസും ആരോപിക്കുമ്പോഴും നീണ്ട് അഞ്ചുമാസങ്ങള്‍ പൂര്‍ത്തിയാകുന്ന അന്വേഷണത്തിലുയരുന്ന സംശയങ്ങള്‍ക്ക് ആര് മറുപടി നല്‍കും. സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- അഡ്വ മുഹമ്മദ് റിയാസ്, അഡ്വ ബി ആര്‍എം ഷഫീര്‍, സന്ദീപ് വാര്യര്‍ എന്നിവര്‍

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 8.30 വരെ.