Debate Super prime time

എല്ലാം നിയന്ത്രിക്കുന്ന ബോസ്

മയക്കുമരുന്ന് ഇടപാടില്‍ അനൂപ് മുഹമ്മദിന്റെ ബോസ് ബിനീഷ് കോടിയേരി. ബിനീഷ് പറയുന്നതാണ് താന്‍ ചെയ്തതെന്ന് മയക്കുമരുന്ന് ഇടപാടില്‍ ജയിലില്‍ കിടക്കുന്ന അനൂപ് മുഹമ്മദിന്റെ മൊഴി. പല അക്കൗണ്ടുകളില്‍ നിന്ന് അനൂപ് മുഹമ്മദിന് വന്‍ തുകയാണ് ബിനീഷ് കോടിയേരി നല്‍കിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ കസ്റ്റഡി റിപ്പോര്‍ട്ടില്‍ തെളിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ബംഗളൂരുവിലെ ഹോട്ടല്‍ ബിസിനസില്‍ ബിനീഷിന്റെ ബിനാമി അനൂപ് മുഹമ്മദ്. അനൂപിന്റെ സാമ്പത്തിക ഇടപാടുകള്‍ എല്ലാം നിയന്ത്രിച്ചതും ബിനീഷ്. എല്ലാം നിയന്ത്രിക്കുന്ന ബോസ് എന്ന വിഷയമാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ആനത്തലവട്ടം ആനന്ദന്‍, പി.സി. വിഷ്ണുനാഥ്, എസ്. സുരേഷ് എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.