Debate Super prime time

നയതന്ത്ര ബാഗേജിലെ രാഷ്ട്രീയപ്പോര്

നയതന്ത്ര പരിരക്ഷ ദുരുപയോഗപ്പെടുത്തിയുള്ള സ്വര്‍ണകള്ളക്കടത്തില്‍ എന്‍ഐഎയുടേയും കസ്റ്റംസിന്റേയും അന്വേഷണം നടക്കുന്നതിനിടെ രാഷ്ട്രീയപ്പോരും തുടരുകയാണ്. എന്‍ഐഎ അന്വേഷണത്തില്‍ കയ്യിലുള്ള തെളിവുകള്‍ ഇപ്പോള്‍ ബഹളം വെയ്ക്കുന്നവര്‍ നല്‍കണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്. എന്നാല്‍ കേരള പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് യുഡിഎഫ്. സ്വര്‍ണം കടത്തിയവര്‍ സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള ഫ്‌ലാറ്റില്‍ ഗൂഢാലോചന നടത്തിയതിനും ഇതേ ഫ്‌ളാറ്റില്‍ എം ശിവശങ്കര്‍ നിത്യസന്ദര്‍ശകനായതും കസ്റ്റംസിന് കിട്ടിയ തെളിവ് മാത്രമല്ല രാഷ്ട്രീയ ആരോപണത്തിന് മൂര്‍ച്ച കൂട്ടുന്ന ആയുധങ്ങള്‍ കൂടിയാണ്. നയതന്ത്ര ബാഗല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞതിനെയും സിപിഎം തിരിച്ചടിക്ക് ആയുധമാക്കുന്നു. മഹാമാരിയെ നേരിടുമ്പോള്‍ ജനജീവിതത്തെ മറന്നുള്ള സമരങ്ങളെ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. ഈ വിഷയങ്ങളാണ് ഇന്ന് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- എം ബി രാജേഷ്, ടി സിദ്ദിഖ്, എസ് സുരേഷ്, അഡ്വ മുഹമ്മദ് ഷാ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.