Debate Super prime time

വട്ടെന്നു പറഞ്ഞവര്‍ വട്ടം കറങ്ങുമോ?

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനെ ചൊല്ലിയുള്ള വിവാദത്തിന് മറുപടിയുമായി മുഖ്യമന്ത്രി. കഴിഞ്ഞ രണ്ട് വര്‍ഷമായി നടന്ന 24 റെയ്ഡുകള്‍ ചൂണ്ടിക്കാട്ടി വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയെ മുഖ്യമന്ത്രി ന്യായീകരിച്ചു. ഒരു റോളുമില്ലെന്നു പറഞ്ഞ് ശ്രീവാസ്തവയെ ചേര്‍ത്തുപിടിച്ചു. മാധ്യമ സിന്‍ഡിക്കേറ്റിന്റെ രണ്ടാം വരവെന്ന സൂചന നല്‍കി തന്നെ ലാക്കാക്കി വന്ന വാര്‍ത്തകളും മുഖ്യമന്ത്രി തള്ളി. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- രാജു എബ്രഹാം, ജ്യോതികുമാര്‍ ചാമക്കാല, ബി.ഗോപാലകൃഷ്ണന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 8.30 വരെ.