Debate Super prime time

പഞ്ചായത്തിലെ കൂട്ടുകെട്ടുകള്‍

ത്രിതല പഞ്ചായത്തുകളിലെ ഭരണം ഉറപ്പിക്കാന്‍ ഇന്ന് കണ്ടത് കൊതുകകരമായ കാഴ്ചകള്‍. ഭൂരിപക്ഷം ഇല്ലാത്ത ഗ്രാമ ബ്‌ളോക്ക് പഞ്ചായത്തുകളില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിമതരും സ്വതന്ത്രരും താരങ്ങളായി. വര്‍ഗീയ ശക്തികളെ അകറ്റി നിര്‍ത്തുമെന്ന പ്രഖ്യാപനം ഉള്ളതിനാല്‍ കൊടുത്ത പിന്തുണ പോലും വേണ്ടെനന് വെച്ച ഉദാഹരണങ്ങളും നിരവധി. അവിശുദ്ധകൂട്ടുകെട്ട് വേണ്ടെന്ന കാര്യത്തില്‍ മാതൃകയായത് ആരൊക്കെ. എസ്ഡിപിഐയും യുഡിഎഫും പിന്തുണച്ച നാലിടങ്ങലില്‍ പ്രസിഡന്റ് സ്ഥാനം എല്‍ഡിഎപ് ജയിച്ച ഉടന്‍ രാജിവെച്ചു. എന്നാല്‍ രമേശ് ചെന്നിത്തലയുടെ തൃപ്പെരുംതുറ പഞ്ചായത്തില്‍ ബിജെപിയെ ഒഴിവാക്കാന്‍ യുഡിഎഫ് എല്‍ഡിഎഫിനെ പിന്തുണച്ചു. എന്നാല്‍ അവിണിശേരിയും തിരുവന്‍വണ്ടൂരും ഇതേ രീതിയില്‍ കിട്ടിയ പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫ് ഉപേക്ഷിച്ചു. പഞ്ചായത്തിലെ കൂട്ടുക്കെട്ടുകള്‍ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ജ്യോതികുമാര്‍ ചാമക്കാല, എഎ റഹീം, എസ് ജയസൂര്യന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 8.30 വരെ.