Debate Super prime time

നമ്പി നാരായണനെതിരെ സെന്‍കുമാര്‍; പത്മഭൂഷണ്‍ നേടിയതെങ്ങനെ?

ചാരക്കേസില്‍ പെട്ട നമ്പി നാരായണന് പത്മ ഭൂഷണ്‍ നല്‍കിയെങ്കില്‍ ഗോവിന്ദച്ചാമിക്കും അമീറുല്‍ഇസ്ലാമിനുമൊക്കെ ആയിക്കൂടെ എന്നാണ് സെന്‍കുമാറിന്റെ പരിഹാസം. ഐ എസ് ആര്‍ ഒയില്‍ നിന്ന് 94 ല്‍ വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങിയ ശാസ്ത്രജ്ഞന്റെ സംഭാവന എന്താണെന്ന് വ്യക്തമാക്കണമെന്നാണ് സെന്‍കുമാര്‍ ആവശ്യപ്പെട്ടത്. കേസുകളില്‍ പെട്ട് പീഡിപ്പിക്കപ്പെട്ടതാണ് മാനദണ്ഡമെങില്‍ ശശികുമാറിനല്ലേ കൊടുക്കേണ്ടിയിരുന്നത്. അദ്ദേഹമല്ലേ ചാരക്കേസില്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെട്ടതെന്നും സെന്‍കുമാര്‍ ചോദിക്കുന്നു. സെന്‍കുമാറിനെ തലസ്ഥാനത്ത് ബിജെപിയും നമ്പിനാരായണനെ എല്‍ഡിഎഫും മത്സരിപ്പിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് സെന്‍കുമാറിന്റെ കലമുടയ്ക്കല്‍. സെന്‍കുമാറിനെതിരെ പറയാന്‍ കിട്ടിയ അവസരം സംസ്ഥാനത്തെ മന്ത്രിമാര്‍ പാഴാക്കിയില്ലെങ്കിലും എന്തിനാണ് നമ്പി നാരായണന് പുരസ്‌കാരം എന്നതിന് ഉത്തരം പറയേണ്ടത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി തന്നെയാണ്. നമ്പി നാരായണന്‍ പത്മഭൂഷണ്‍  നേടിയതെങ്ങനെ? പങ്കെടുക്കുന്നവര്‍- എം സ്വരാജ്, അഡ്വ. ജയശങ്കര്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, എസ് അനില്‍ എന്നിവര്‍.