Debate Super prime time

അറിഞ്ഞുകൊണ്ടോ ആകാശക്കൊള്ള?

കേരളത്തിന്റെ ആകാശം അദാനിയുടെ കാല്‍ക്കീഴില്‍ വച്ചുകൊടുക്കുന്നതാണ് മലയാളികള്‍ക്കുള്ള പിണറായി സര്‍ക്കാരിന്റെ ഓണ സമ്മാനം. ഇന്നലെ വരെ അദാനിയെ ചവിട്ടിത്താഴ്ത്താന്‍ നിന്നവരാണ് ഇടതു സര്‍ക്കാര്‍. സര്‍വകക്ഷി യോഗം. സംയുക്ത പ്രമേയം. കൂടാതെ സിപിഎം അണികള്‍ അയക്കാനിരിക്കുന്ന രണ്ടര ലക്ഷം പ്രതിഷേധക്കത്തുകള്‍. എന്തൊക്കെയായിരുന്നു അദാനിക്കെതിരായ പടഹധ്വനികള്‍. അദാനിയുടെ അച്ചാരം വാങ്ങിക്കൊണ്ടാണ് ഈ അദാനിവിരുദ്ധത വിറ്റഴിക്കാന്‍ നോക്കിയതെന്ന്, ഇന്നാണ് അറിയാന്‍ കഴിഞ്ഞത്. അദാനിക്കെതിരെ സര്‍ക്കാര്‍ നടത്തിയ ടെണ്ടര്‍ യുദ്ധം ഉണ്ടയില്ലാ വെടിയായിരുന്നെന്ന് തെളിഞ്ഞിരിക്കുകയാണ്. അദാനിക്കെതിരെ ടെണ്ടര്‍ കൊടുക്കാന്‍ സര്‍ക്കാര്‍ ആരുടെ സഹായമാണ് തേടിയത്. അദാനിയുടെ മകന്‍ കരണ്‍ അദാനിയുടെ ഭാര്യാപിതാവ് നടത്തുന്ന സ്ഥാപനത്തിന്റെ. ഇതിനേക്കാള്‍ വലിയ വഞ്ചനയുണ്ടോ? തിരുവനന്തപുരം വിമാനത്താവളം നേടിയെടുക്കുന്നതില്‍ പ്രധാനം ക്വാട്ട് ചെയ്യുന്ന ടെണ്ടറാണ്. ആ ടെണ്ടര്‍ രഹസ്യം പുറത്തായാല്‍ പരാജയം സുനിശ്ചിതമാണ്. അതല്ലേ ഇവിടെ നടന്നത്. ടെണ്ടര്‍ രഹസ്യം അദാനി അറിഞ്ഞോ, ഇല്ലയോ എന്ന് മഷിയിട്ടു നോക്കേണ്ട കാര്യമില്ല. വിമാനത്താവളം വീണ്ടെടുക്കുമെന്ന് വീരസ്യം പറയുന്നവരെ അതുകൊണ്ട് കേരളം ഇനിയും വിശ്വസിക്കണോ. സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- മാത്യു കുഴല്‍ നാടന്‍, ആനത്തലവട്ടം ആനന്ദന്‍, ജോര്‍ജ് കുര്യന്‍, ജി വിജയരാഘവന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.