Debate Super prime time

അന്വേഷണങ്ങള്‍ക്ക് നടുവില്‍ നേരും നുണയും

ഒന്നും രണ്ടുമല്ല നാല് അന്വേഷണ ഏജന്‍സികള്‍. ആദ്യം വണ്ടിയിറങ്ങിയത് എന്‍ഐഎ, പിന്നാലെയെത്തി എന്‍ഫോസ്‌മെന്റ്, ഇവരുടുയൊക്കെ കൂടെ കസ്റ്റംസ് ദാ ഒടുവില്‍ സിബിഐയും. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തീര്‍ത്ത പത്മവ്യൂഹത്തിലാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍. ആ ആഞ്ഞു വരവിന് പിന്നില്‍ ദുഷ്ടലാക്കെന്നാണ്, രാഷ്ട്രീയമെന്നാണ് രാഷ്ട്രീയം മാത്രമെന്നാണ് പത്മവ്യൂഹത്തിലെ പാര്‍ട്ടിയുടെ പ്രതിരോധം. ഉത്തരമില്ലാത്ത ചില ചോദ്യങ്ങളുണ്ട്. ലൈഫ് മിഷനില്‍ ഒരു സുപ്രഭാതത്തില്‍ ഹാബിറ്റാറ്റിനെ പുറത്താക്കിയതെന്തിനാണ്? അതുവരെ കേട്ടിട്ടില്ലാത്ത, സര്‍ക്കാരിന് അറിവില്ലാത്ത യൂണിടെക്ക് എന്ന സ്ഥാപനം അന്തരീക്ഷത്തില്‍ നിന്ന് പൊട്ടി വീണത് എങ്ങനെയാണ്? സര്‍ക്കാരും റെഡ്ക്രസന്റുമായുള്ള കരാര്‍. കോണ്‍സുലേറ്റും യുണിടാക്കുമായുള്ള ദുരൂഹ ഇടപാടായി പരിണമിച്ചത് എങ്ങനെയാണ്. പ്രളയം തകര്‍ത്ത നാടിനെ കാക്കാന്‍ നമ്മുടെ പ്രിയപ്പെട്ട പ്രവാസികള്‍ മുണ്ടുമുറിക്കിയുടുത്ത് ഉദാരമായി തന്ന പണം എങ്ങനെയാണ് സര്‍ കോണ്‍സുലേറ്റിലേക്ക് പോയത്? എങ്ങനെയാണ് സ്വപ്നയെന്ന തട്ടിപ്പുമാഫിയാ ഡോണിന്റെ ലോക്കര്‍ കോടികള്‍ കൊണ്ട് നിറഞ്ഞത്? പ്രിയപ്പെട്ട സര്‍ക്കാരേ ഇന്നാട്ടിലെ ജനങ്ങളെ സംശയത്തിന്റെ കണികപോലുമില്ലാതെ ബോധ്യപ്പെടുത്താന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട്. ചോദ്യങ്ങള്‍ ചോദ്യങ്ങളായി തന്നെ നില്‍ക്കുമ്പോള്‍, അന്വേഷണം ആഴത്തിലേക്ക് പോകുമ്പോള്‍ രാഷ്ട്രീയപ്രേരിതം എന്ന ഒറ്റ കവചം മതിയാകുമോ പാര്‍ട്ടിയുടെ പ്രതിരോധത്തിന്. അന്വേഷണങ്ങള്‍ക്ക് നടുവില്‍ നേരും നുണയും. സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- എഎ റഹീം, അനില്‍ അക്കര, പി കെ ഫിറോസ്, സന്ദീപ് വാര്യര്‍, ജോസഫ് സി മാത്യു എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.