Debate Super prime time

പ്രതിപക്ഷം ഉന്നയിച്ചത് വസ്തുതയോ?

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരണം. ഒരാള്‍ ഇറ്റലിയില്‍ നിന്നും, മറ്റൊരാള്‍ യു.കെയില്‍ നിന്നും വന്നയാള്‍. ഇറ്റലിയില്‍ നിന്ന് വന്നത് ഇറ്റാലിയന്‍ പൗരനാണ്. ആദ്യമായാണ് കേരളത്തില്‍ ഒരു വിദേശിക്ക് കൊറോണ സ്ഥിരീകരിക്കുന്നത്. വിമാനത്താവളങ്ങളില്‍ വേണ്ടത്ര പരിശോധന നടത്താത്തത് വീഴ്ചയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ വിമര്‍ശനം ഉന്നയിക്കുമ്പോഴാണ്, കൊറോണ ബാധിതരുടെ എണ്ണം 19 ആകുന്നത്. പ്രതിപക്ഷം ഉന്നയിച്ചത് വസ്തുതയോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. രാജു എബ്രഹാം എം.എല്‍.എ, എം. വിന്‍സന്റ് എം.എല്‍.എ, ജി. വിജയരാഘവന്‍, ഡോ.ആര്‍ സജിത്കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.