Debate Super prime time

ബന്ധ(ന)ത്തിന്റെ പൊരുളെന്ത്?

എന്‍ഐഎയുടെ മുന്നില്‍ ഇരിക്കുകയാണ് മൂന്നാം വട്ടവും ശിവശങ്കര്‍. പതിനൊന്നു മണിക്ക് തുടങ്ങിയതാണ് ചോദ്യം ചെയ്യല്‍. ഇത്തവണ ചില പ്രത്യേകതകളുണ്ട്. സ്വപ്നയേയും ഒപ്പമിരുത്തിയാണ് എന്‍ഐഎയുടെ ചോദ്യം ചെയ്യല്‍. നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്ത ശേഷമാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. അതുകൊണ്ട് ചോദ്യങ്ങള്‍ കടുക്കും. ഉത്തരങ്ങള്‍ കൃത്യമാകണം. ഇല്ലെങ്കില്‍ കസ്റ്റഡിയില്‍ കഴിയുന്ന സ്വപ്നയ്ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പക്ഷെ ശിവശങ്കറിന് അങ്ങനെയല്ല. പുറത്തേയ്ക്ക് ഇറങ്ങി വരാന്‍ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് അന്വേഷണ ഏജന്‍സികള്‍ക്കും ശിവശങ്കറിനും ഒരുപോലെ നിര്‍ണായകമാണ് ഇന്നത്തെ തീരുമാനം. ഇന്നും മുമ്പ് നാം കണ്ടപോലെ നിര്‍മമനായി ശിവശങ്കര്‍ ഇറങ്ങി വരുന്നതാണ് കാണുന്നതെങ്കില്‍, ഇന്നും നാം മുമ്പ് കണ്ടപോലെ എന്‍ഐഎ വാതില്‍ക്കല്‍ വന്ന് യാത്ര അയയ്ക്കുന്നതാണ് കാണുന്നതെങ്കില്‍ ശിവശങ്കര്‍ അന്വേഷണ വലയില്‍ നിന്ന് പുറത്തു വരുന്നു എന്ന തോന്നലിന് അത് ബലമേകും. അതേസമയം ശിവശങ്കറില്‍ നിന്ന് അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധ മന്ത്രിമാരിലേയ്ക്ക് കേന്ദ്രീകരിക്കുന്നു എന്ന സംശയത്തെ ബലപ്പെടുത്തുകയും ചെയ്യും. മന്ത്രി ജലീലിനെ കസ്റ്റംസ് വിളിച്ചു വരുത്താന്‍ പോകുന്നെന്ന വിവരമുണ്ട്. മന്ത്രി വിവാദത്തിലായ സിആപ്റ്റില്‍ എന്‍ഐഎ കറങ്ങി നടക്കുകയും ചെയ്യുന്നു. എന്താകും അന്വേഷണ ഏജന്‍സികളുടെ ഉന്നം. ഉദ്യോഗസ്ഥരില്‍ നിന്ന് ഉന്നതരിലേയ്‌ക്കോ അന്വേഷണ ഏജന്‍സികളുടെ നീക്കങ്ങള്‍. എന്താണ് ബന്ധം? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- എ.എ.റഹീം, അനില്‍ അക്കര, ജോര്‍ജ് കുര്യന്‍, എന്‍.പി.ചെക്കുട്ടി എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.