Debate Super prime time

എന്ത് സ്വാധീനം? എന്ത് പരിചയം?

സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനം ഉണ്ടായിരുന്നു. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി പരിചയം ഉണ്ടായിരുന്നു. എന്‍ഐഎയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ നിരത്തിയ വാദത്തിലാണ് രാഷ്ട്രീയ കേരളത്തെ പിടിച്ചു കുലുക്കുന്ന വെളിപ്പെടുത്തല്‍ കേന്ദ്ര ഏജന്‍സി നടത്തിയിരിക്കുന്നത്. ജൂലൈ മാസം ഏഴാം തീയതി മുഖ്യമന്ത്രി പറഞ്ഞത് എന്താണ്. വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി എന്തെങ്കിലും ബന്ധം ഉണ്ടായിട്ടുണ്ടോ. മുഖ്യമന്ത്രിയുടെ വിശദീകരണമാണ് പപ്പടം പോലെ പൊട്ടിയത്. ശിവശങ്കര്‍ ഇതുവരെ പറഞ്ഞത് സ്വപ്നയുമായി സൗഹൃദം മാത്രം. എന്നാല്‍ എന്‍ഐഎ പറയുന്നു. സൗഹൃദത്തിലൂടെ ഉറച്ച സര്‍ക്കാരിലെ സ്വാധീനത്തെ കുറിച്ച്. അതുവഴി നേടിയെടുത്ത അവിഹിത ആനുകൂല്യങ്ങളെ കുറിച്ച്. പലതരം തട്ടിപ്പുകളെ കുറിച്ച്. കസ്റ്റംസും ഇന്ന് ഒരു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്‍ഐഎ ഇതുവരെ നടത്തിയ അന്വേഷണമെല്ലാം ശരിയായ ദിശയിലാണെന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് ഇനി എന്താണ് മറുപടി. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ജ്യോതികുമാര്‍ ചാമക്കാല, എം.ബി.രാജേഷ്, ബി.ഗോപാലകൃഷ്ണന്‍, ജോസഫ്.സി.മാത്യു എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.