Debate Super prime time

ചൈനീസ് നീക്കത്തിന് പിന്നിലെന്ത്?

കോവിഡിനെതിരായ യുദ്ധത്തിലാണ് ലോകം. മനുഷ്യരാശി തന്നെ നിലനില്‍ക്കുമോ എന്ന ഭീഷണി നേരിടുന്ന നാളുകള്‍. അതിനിടയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ആരും പ്രതീക്ഷിക്കുന്നില്ല. ആഗ്രഹിക്കുന്നില്ല. അതിനിടയിലാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ നിന്നുള്ള സംഘര്‍ഷ വാര്‍ത്തകള്‍ വരുന്നത്. രണ്ടു മാസമായി അവിടെ പ്രശ്‌നങ്ങള്‍ പുകയുന്നു. നമ്മുടെ മൂന്നു സൈനികര്‍ വീരമൃത്യുവരിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. അതിലൊരാള്‍ കേണലാണ്. ആന്ധ്രാ സ്വദേശിയായ സന്തോഷ് ബാബു. തമിഴ്‌നാട് സ്വദേശിയായ പളനിയാണ് രണ്ടാമന്‍. മൂന്നാമന്റെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല. നമ്മുടെ ഒരു മേജറടക്കമുള്ളവരെ ചൈന പിടിച്ചു വച്ചിരിക്കുന്നെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. ചൈനീസ് നീക്കത്തിന് പിന്നിലെന്ത്? പങ്കെടുക്കുന്നവര്‍- ടി.പി. ശ്രീനിവാസന്‍, കേണല്‍ ശരത്ചന്ദ്, ഉമാ പുരുഷോത്തമന്‍, കെ.പി.ഫാബിയന്‍, കെ.വി.തോമസ്, കെ.വി.എസ്. ഹരിദാസ് എന്നിവര്‍. 

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.