നെയ്യാറ്റിന്‍കരയിലേക്ക് നയിക്കുന്നതെന്ത്?
ഇപ്പോള്‍ കണ്ട ദൃശ്യങ്ങള്‍ മന:സാക്ഷിയെ നടുക്കുന്നതാണ്. കിടപ്പാടം നഷ്ടപ്പെടുമെന്നു കണ്ടപ്പോള്‍ ഒരു പാവം മനുഷ്യന് നടത്തിയ അവസാനത്തെ പ്രതിരോധം. മാനസിക അസ്വാസ്ഥ്യമുള്ള ഭാര്യ അമ്പിളിയേയും ചേര്‍ത്തു പിടിച്ചുള്ള രാജന്റെ നില്പ് പുറമ്പോക്കില്‍ നാം നിര്‍ത്തിയിരിക്കുന്ന എല്ലാ മനുഷ്യരുടെയും നില്പാണ്. സ്വയം തീയായി മാറിയ ഇരുവരും നമ്മെ ഓരോരുത്തരെയും പൊള്ളിക്കുന്നു. മകന് രഞ്ജിത് വിരല്‍ചൂണ്ടുന്നതും നമ്മുടെ നേര്‍ക്കുതന്നെ.ചവിട്ടി നില്ക്കാന് മണ്ണില്ലാത്ത ഏല്ലാവര്‍ക്കും വേണം ഭൂമി. ആര് നല്‍കും. എവിടെയാണ് ആ വാഗ്ദത്ത ഭൂമി. ഈ വിഷയമാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ ഡോ. ആസാദ്, എസ്. മൃദുല, ടി. ബി മിനി എന്നിവർ.
സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 8.30 വരെ.