Debate Super prime time

കുഞ്ഞാലിക്കുട്ടിയെ ആര്‍ക്ക് വേണം?

പി.കെ.കുഞ്ഞാലിക്കുട്ടിയെ ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുത്തിട്ട് അധിക നാളായില്ല. നിയമസഭയിലേയ്ക്ക് മത്സരിക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ പുതിയ തീരുമാനം. പൊതുബോധത്തെ മാനിക്കാതെ തറവാട്ടുകാര്യം പോലെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയല്ലേ. മലപ്പുറത്ത് വിജയം ഉറപ്പെന്ന ഹുങ്കാണോ കുഞ്ഞാലിക്കുട്ടിയെ പോലുള്ളവരെ അത്യാഗ്രഹികളാക്കുന്നത്. പാര്‍ലമെന്റെ മടുത്താല്‍ തളികയില്‍ വച്ചു നീട്ടാനുള്ളതാണോ നിയമസഭ. ഉണ്ടിരിക്കുമ്പോള്‍ തോന്നുന്ന ഇത്തരം ഉള്‍വിളികള്‍ക്ക് സമ്മതപത്രം നല്‍കുന്നത്രയും അടഞ്ഞ ഒരു ജനാധിപത്യ മനസാണോ മലപ്പുറത്തിന്റേത്. കോണ്‍ഗ്രസിലെ സ്ഥാനമോഹികളും കുഞ്ഞാലിക്കുട്ടി മോഡല്‍ നീക്കത്തിന് മുതിരുമോ. അങ്ങനെയെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ ഒരു പിടി ഉപതിരഞ്ഞെടുപ്പുകള്‍ക്കു കൂടി കേരളം സാക്ഷ്യം വഹിക്കുമോ. കുഞ്ഞാലിക്കുട്ടിയുടെ കൂടുമാറ്റം ഉയര്‍ത്തുന്ന ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുകയാണ് ഇന്നത്തെ സൂപ്പര്‍ പ്രൈം ടൈം. പങ്കെടുക്കുന്നവര്‍- അബ്ദുറഹ്മാന്‍ രണ്ടത്താണി, എന്‍.പി.ചെക്കുട്ടി, ഗീത എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 8.30 വരെ.