Debate Super prime time

വൈകൃതത്തിന് ആള്‍ജാമ്യം നില്‍ക്കുന്നതാര്?

നിയമം കയ്യിലെടുക്കരുതെന്നാണ് കേട്ട് പഴകിയ സാരോപദേശം. പക്ഷേ നിയമം നിഷ്‌ക്രിയമാകുമ്പോള്‍ മറ്റെന്ത് ചെയ്യണമെന്നാണ് ചോദ്യം. അതും നീതിരാഹിത്യത്തിന്റെ ഇര സ്ത്രീയാകുമ്പോള്‍. അത്തരം ചില പ്രത്യേക ഘട്ടങ്ങളില്‍ സ്ത്രീക്ക് അക്രമിയുടെ കോളറിന് കുത്തിപ്പിടിക്കേണ്ടി വരും. കൈവീശി കരണക്കുറ്റിക്ക് ചിലപ്പോള്‍ ഒന്ന് കൊടുക്കേണ്ടിയും വരും. ഭാഗ്യലക്ഷ്മിയും, ദിയ സനയും, ശ്രീലക്ഷ്മിയും ചെയ്തത് അതാണ്. ഒരു ആഭാസന്‍ സൈബറിടത്തില്‍ അശ്ലീലത്തിന്റെ മൊത്തക്കച്ചവടം നടത്തുന്നു എന്ന് പരാതിപ്പെട്ടപ്പോള്‍ അനക്കമില്ലാതിരുന്ന നിയമം ആ അധമനെ കൈകാര്യം ചെയ്തപ്പോള്‍ പാഞ്ഞെത്തി. വിജയ് പി നായര് എന്ന ആ ആഭാസന്‍ നല്‍കിയ പരാതിയില്‍ 3 സ്ത്രീകള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഏറ്റവുമൊടുവില്‍ കണ്ട മന്ത്രി കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കണ്ടത് വിജയ് പി നായര്‌ക്കെതിരെ കേസെടുത്തുവെന്നാണ്. ഒന്ന് പിറകെ നടന്ന് ശല്യം ചെയ്യുന്നവര്‍ക്കെതിരയുള്ള വകുപ്പ്. പിന്നൊന്ന് പിഴയടച്ചാല്‍ ഊരിപ്പോകാവുന്ന ഐപിസി 509 വകുപ്പ് പ്രകാരം. ഇതിനിടെ പെണ്ണ് കയ്യുയര്‍ത്തിയത്, തെറി പറഞ്ഞത് ഒക്കെ കൊടിയ അക്രമമായിപ്പോയെന്ന് പറഞ്ഞ് അഹിംസാവാദികളും അണിനിരക്കുന്നുണ്ട്. വിജയ് പി നായര്‍ക്ക് ആള്‍ജാമ്യവുമായി അണിനിരക്കുകയാണ് ഈ സുവിശേഷക്കാര്‍. അക്രമിക്ക് ആള്‍ജാമ്യം നിക്കുന്നത് ആരൊക്കെ? പങ്കെടുക്കുന്നവര്‍- ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍, എസ് ശ്രീജിത്ത്, അഡ്വ. ഹരീഷ് വാസുദേവന്‍, സ്വാതി ഗുപ്ത എന്നിവര്‍.