ആനക്കൊള്ളക്കാരെ ആര് പിടികൂടും?
കെഎസ്ആര്‍ടിസിയിലെ ആനക്കൊള്ള വെട്ടിത്തുറന്ന് പറഞ്ഞ എംഡി ബിജു പ്രഭാകറിന് എതിരെ ചന്ദ്രഹാസം ഇളക്കി വരികയാണ് ട്രേഡ് യൂണിയനുകള്‍. പഴയ ടിക്കറ്റ് കൊടുത്തും ഡീസല്‍ കവര്‍ന്നും നടത്തുന്ന കൊള്ളകളാണ് ഇന്നലെ എംഡി വെളിപ്പെടുത്തിയത്. കെ.എസ്.ആര്.ടി.സിയില്‍ ഗുരുതര പിഴവുകളുണ്ടെന്ന് കാണിക്കുന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവരികയും ചെയ്തു. മുമ്പ് പരിഷ്കരണങ്ങള്‍ക്ക് ശ്രമിച്ച എംഡിമാരെ പോലെ ബിജു പ്രഭാകറിനെയും യൂണിയന് തമ്പുരാക്കന്മാര് തെറിപ്പിക്കുമോ. യൂണിയന് രാജ് ഇല്ലാതാക്കി ഇത്തവണയെങ്കിലും കെഎസ്ആര്‍ടിസി നന്നാകുമോ. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യന്നു. പങ്കെടുക്കുന്നവര്‍- ആര് ശശിധരന്, ഗോപാലകൃഷ്ണന്, എം ജി രാഹുല്‍, അഡ്വ. ഹരീഷ് വാസുദേവന്‍ എന്നിവര്‍.
സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.