ആര്‍ക്കുള്ള മറുപടി?
രണ്ടു ഘട്ട തിരഞ്ഞെടുപ്പിനേയും മറികടന്ന് മലബാറില്‍ വോട്ടെടുപ്പ് ഉത്സവം. ഇതോടെ ജനവിധി പൂര്‍ത്തിയായി. ഇനി ഒരു ദിവസം മാത്രം. മറ്റന്നാള്‍ അറിയാം കേരളം എങ്ങോട്ടെന്ന്. ഭരണസിരാകേന്ദ്രം തന്നെ വിവാദ കേന്ദ്രമായ നാളുകള്‍. പ്രതിപക്ഷം അഴിയെണ്ണിയ നാളുകള്‍. കേന്ദ്ര ഏജന്‍സികളെ ഇറക്കി കേന്ദ്രം തന്നെ ഇറങ്ങിക്കളിച്ച നാളുകള്‍. സാധാരണ ചെയ്യാറുള്ള പോലെ ഒരു കൂട്ടരെ തള്ളി മറ്റൊരു കൂട്ടരെ സ്വീകരിക്കാന്‍ കഴിയാത്തത്ര അവ്യക്തതകളുള്ള അന്തരീക്ഷം. അവിടെ വോട്ടര്‍ വരുത്താന്‍ പോകുന്ന വ്യക്തത എന്താകും. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ആനത്തലവട്ടം ആനന്ദന്, ടി.എന്‍.പ്രതാപന്, ബി.ഗോപാലകൃഷ്ണന് എന്നിവര്‍.