Debate Super prime time

സ്വപ്ന ഇനി ആരുടെ ദുസ്വപ്നം?

സ്വപ്നയും സന്ദീപും പിടിയിലാകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്നു. പ്രതികളെ സംരക്ഷിച്ചെന്ന ആരോപണത്തിന് പതിന്മടങ്ങ് ശക്തിവര്‍ധിച്ചിരിക്കുന്നു. അതാണ് രാഷ്ട്രീയ കേരളം ഇന്നു കണ്ടത്. ആരും പുറത്തിറങ്ങരുതെന്ന് ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. സ്വപ്നയ്ക്കും ബാധകമായ സര്‍ക്കാര്‍ നിയന്ത്രണം. ആ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പൊട്ടിച്ച് സ്വപ്നയുടെ കുടുംബം മാത്രം പുറത്തു ചാടിയതെങ്ങനെ? സ്വപ്നയ്ക്കും സന്ദീപിനും സുരക്ഷിതമായി കേരളം കടക്കാന്‍ ആരാണ് സഹായിച്ചത്? ആ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറയാന്‍ വിയര്‍ക്കും. ഇപി ജയരാജനാണ് ആദ്യം വിയര്‍ത്തത്. കൂടുതല്‍ പേര്‍ വിയര്‍ക്കാനായി പറുത്തുവന്നില്ല. പത്തു ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ്. സര്‍ക്കാര്‍ സംശയനിഴലിലെന്ന് സുരേന്ദ്രന്‍. എന്‍ഐഎയും കസ്റ്റംസും പ്രതികളെ ചോദ്യം ചെയ്യുന്ന പോലെ പ്രതിപക്ഷത്തിന്റെ ചോദ്യം ചെയ്യല്‍ സര്‍ക്കാരിനു നേര്‍ക്കും തിരിയുന്നു. ഇനി സ്വപ്ന നടത്തുന്ന വെളിപ്പെടുത്തലുകള്‍ക്കാണ് എല്ലാവരും കാതോര്‍ക്കുന്നത്. ആരുടെയെല്ലാം നെഞ്ചിടിപ്പാണ് അതുയര്‍ത്തുക. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. സ്വപ്ന ഇനി ആരുടെ ദുസ്വപ്നം? പങ്കെടുക്കുന്നവര്‍- ജോസഫ് വാഴയ്ക്കന്‍, പി.രാജീവ്, പി.കെ.കൃഷ്ണദാസ്, എ.സജീവന്‍, സി.ജി.സുഗുണന്‍ എന്നിവര്‍.