ലീഗിനെ ലക്ഷ്യമിടുന്നതെന്തിന്?
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അടിതെറ്റി വീണതിന് പിന്നാലെ ആക്രമണത്തിന്റെ കുന്തമുന സിപിഎം തിരിച്ചിരിക്കുന്നത് ലീഗിന് നേരെയാണ്. കോണ്‍ഗ്രസിന്റെ നേതാവ് ആരാകണമെന്ന് ലീഗ് തീരുമാനിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ എഫ്ബി പോസ്റ്റ് സിപിഎമ്മിന്റ രാഷ്ട്രീയലക്ഷ്യം വെളിവാക്കുന്നുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രിയെ വര്‍ഗീയതയുടെ വ്യാപാരി എന്ന് വിളിച്ച് യുഡിഎഫ് കണ്‍വീനര്‍ തന്നെ ഇന്ന് രംഗത്തെത്തിയത്. യുഡിഎഫിനെ ലീഗ് ഹൈജാക്ക് ചെയ്തു എന്ന ബിജെപിയുടെ ആരോപണം നേരത്തെയുള്ളതാണ്. അത് കൂടുതല്‍ ഉച്ചത്തില്‍ പറയുകയാണ് സിപിഎം ഇപ്പോള്‍. ഹഗിയ സോഫിയ അടക്കമുള്ള വിഷയങ്ങളില്‍ ലീഗിനോട് ക്രിസ്ത്യന്‍ സഭകള്‍ക്ക് വിയോജിപ്പ് നിലനില്‍ക്കെയാണ് ഈ വിമര്‍ശനം എന്നോര്‍ക്കണം. ഇതോടൊപ്പം മുസ്ലിം സമുദായത്തില്‍, ലീഗിതര വോട്ടുബാങ്ക് ഉണ്ടാക്കാനും സിപിഎം ശ്രമിക്കുകയാണ്. അതായത് മുത്തല മൂര്‍ച്ചയുള്ള ആയുധമാണ് സിപിഎം എടുത്ത് വീശുന്നത്. ഈ തന്ത്രത്തിന്റെ രാഷ്ട്രീയ ഫലശ്രുതി എന്താകും. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- മുഹമ്മദ് റിയാസ്, അബ്ദുറഹ്മാന് രണ്ടത്താണി, ബിആര്‍എം ഷഫീര്‍, എംഎന്‍ കാരശ്ശേരി എന്നിവര്‍.